'അവിഹിത'യുടെ പ്രണയം
"എന്താ ഇന്നലെ വാരത്തെ..." വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറുന്നതിനിടയിൽ അവൾ ചോദിച്ചു. "പറ്റിയില്ല." "വരുമെന്ന് പറഞ്ഞതല്ലേ..!?" "ഉം, നമ്മൾ പറയുന്നത്പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നെ..!!" ശരിയാ, ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ഇതൊന്നുമല്ല.. അതിരുകളില്ലാത്ത ആഗ്രഹങ്ങളും കുന്നോളം പോന്ന സ്വപ്നങ്ങളും ആയിരുന്നു പണ്ടൊരിക്കൽ ജീവിതം. ഇന്നതിൽ ഏറെക്കുറെ ശരിയാണ്... കുന്നോളം സ്വപ്നങ്ങൾ... ആരുമറിയാതെ കഴുത്തിൽ താലി കെട്ടിയവനുവേണ്ടിട്ടുള്ള കാത്തിരിപ്പ്, ആ കാത്തിരുപ്പ് വെറുതെയാകുന്ന നിമിഷങ്ങളിൽ മനസ്സിൽ കാണുന്ന 'ഒരു കുന്നോളം പോന്ന സ്വപ്നങ്ങൾ..' പക്ഷേ, ആ സ്വപ്നങ്ങൾക്ക് അതിരുകളില്ല. അവിടെ ഞങ്ങൾ തനിച്ചാണ്, ഞാനും എന്റെ 'ഭർത്താവും' പിന്നെ ഞങ്ങളുടെ 'അവിഹിത'ത്തിൽ പിറന്ന കുഞ്ഞും. ഞങ്ങൾ തീർത്തും സന്തുഷ്ടരാണ് അപ്പോൾ... "നീ കുളിച്ചോ..??" "ഇല്ല..." "വേഗം പോയി കുളിക്ക്..." "കുഞ്ഞിനെ കാണുന്നില്ലേ..." "അവൾ ഉറങ്ങുവല്ലേ..!!" "ഉം..." "എന്നാ ഉണർത്തണ്ട, കിടക്കട്ടെ. എനിക്ക് വേറെ...
Comments
Post a Comment