Posts

Showing posts from July, 2021

Unreal Reality

Image

'അവിഹിത'യുടെ പ്രണയം

Image
        "എന്താ ഇന്നലെ വാരത്തെ..." വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറുന്നതിനിടയിൽ അവൾ ചോദിച്ചു. "പറ്റിയില്ല." "വരുമെന്ന് പറഞ്ഞതല്ലേ..!?" "ഉം, നമ്മൾ പറയുന്നത്പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നെ..!!" ശരിയാ, ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ഇതൊന്നുമല്ല.. അതിരുകളില്ലാത്ത ആഗ്രഹങ്ങളും കുന്നോളം പോന്ന സ്വപ്നങ്ങളും ആയിരുന്നു പണ്ടൊരിക്കൽ ജീവിതം. ഇന്നതിൽ ഏറെക്കുറെ ശരിയാണ്... കുന്നോളം സ്വപ്‌നങ്ങൾ... ആരുമറിയാതെ കഴുത്തിൽ താലി കെട്ടിയവനുവേണ്ടിട്ടുള്ള കാത്തിരിപ്പ്, ആ കാത്തിരുപ്പ് വെറുതെയാകുന്ന നിമിഷങ്ങളിൽ മനസ്സിൽ കാണുന്ന 'ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങൾ..' പക്ഷേ, ആ സ്വപ്‌നങ്ങൾക്ക് അതിരുകളില്ല. അവിടെ ഞങ്ങൾ തനിച്ചാണ്, ഞാനും എന്റെ 'ഭർത്താവും' പിന്നെ ഞങ്ങളുടെ 'അവിഹിത'ത്തിൽ പിറന്ന കുഞ്ഞും. ഞങ്ങൾ തീർത്തും സന്തുഷ്ടരാണ് അപ്പോൾ... "നീ കുളിച്ചോ..??" "ഇല്ല..." "വേഗം പോയി കുളിക്ക്..." "കുഞ്ഞിനെ കാണുന്നില്ലേ..." "അവൾ ഉറങ്ങുവല്ലേ..!!" "ഉം..." "എന്നാ ഉണർത്തണ്ട, കിടക്കട്ടെ. എനിക്ക് വേറെ...

പഴമയുടെ വഴിയിലൂടെ.....

Image
    "താനാ തന തന താനാ തന തന താനാ തന തന തന്തിനാരോ തരിളം തെയ്യാര തെയ്യത്താരാ... "                 ഈ  വായ്‌താരി ഒരു പതിറ്റാണ്ട് മുൻപ് എന്റെ ദേശത്ത് ഇഴുകിച്ചേർന്നൊരു താളമായിരുന്നു.. തെക്കൻ കേരളത്തിന്റെ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമം. പെരുമ്പഴുതൂർ... ആ നാടിനോട് ആകമഴിഞ്ഞൊരു ആത്മബന്ധം തന്നെ എനിക്കുണ്ട്. എങ്കിലും, ആ നാടിന്റെയും നാട്ടുകാരുടെയും നിഷ്കളങ്കതയും ജീവിതവും അറിയാൻ കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.. നേരത്തെ സൂചിപ്പിച്ച വായ്‌താരി ഇവിടെയുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകളിലൂടെ ഞാൻ ഹൃദയത്തിലേറ്റിയതാണ്. ഇപ്പോഴും ആ വരികൾ എന്റെ ഹൃദയത്തിൽ നിൽക്കാനുള്ള കാരണം ആ കർഷക സ്ത്രീകളുടെ കൂട്ടത്തിൽ എനിക്കേറെ പ്രിയപ്പെട്ട എന്റെ അച്ഛമ്മ കൂടി ഉണ്ടായിരുന്നത് കൊണ്ടു തന്നെയാണ്.                   ഞാൻ കണ്ട എന്റെ നാട്ടിലൂടെ നിങ്ങളെയും കൂട്ടികൊണ്ട് പോവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു യാത്രയെന്ന പോലെ..... കാർഷിക കൂട്ടായ്മയുടെ കേന്ദ്രമായിരുന്ന വടക്കേക്കര പാടത്ത് നിന്നു തന്നെ തുടങ്ങാം. അവിടെ ആ ദേശത...

Pazhamayude Vazhiyiloode.... Entry by Varsha Mohan for "Vamozhi Pazhamozhi Putumozhi" Reading Day Celebrations

Image
 

അങ്ങനെ ആ വസന്തവും പോയി മറഞ്ഞു...

Image
         ഇന്നലെ തുടങ്ങിയ മഴയാണ്. നേരം ഇരുട്ടാറായിട്ടും നിന്നിട്ടില്ല.... "ഓഹ്, ഇങ്ങനെ പോയാൽ എന്താകും എന്റെ ലക്ഷ്മിക്കുട്ടിയെ..... അവൻ ഇതുവരെ ഇങ്ങ് എത്തീലല്ലോ !? " ദേവകിയമ്മ ഉള്ളിലെ നീറ്റൽ പേരക്കുട്ടിയോട് തുറന്നു പറഞ്ഞു. "ഒന്ന് സമാധാനിക്കെന്റെ മുത്തശ്ശി, ഏട്ടൻ ഇപ്പോ വരും. എന്തായാലും നേരെ ഇങ്ങോട്ട് വരുമെന്നല്ലേ പറഞ്ഞെ !! അപ്പോപ്പിന്നെ അല്പം വൈകിയാലും ഇങ്ങേത്തിക്കോളും. " പെയ്തൊഴിയാൻ വിസമ്മതിക്കുന്ന മഴയെ നോക്കിയിരുന്നുകൊണ്ട് അവൾ പറഞ്ഞു... "വഴിയിൽ എവിടെയെങ്കിലും വച്ച് കൂട്ടുകാരെ ആരെയെങ്കിലും കണ്ടിട്ടുണ്ടാകും.... "ഏട്ടന്റെ ദൗർബല്യം കൂട്ടുകാരണെന്ന് നന്നായി അറിയാവുന്ന അനിയത്തി അതുംകൂടി കൂട്ടിച്ചേർത്തു. ശരിയാണെന്ന മട്ടിൽ തലയുമാട്ടിക്കൊണ്ട് മുത്തശ്ശി അകത്തേക്ക് പോയി.   " എടാ അളിയാ, വിഷ്ണു  നീ എപ്പോ വന്നെടാ?" "ഇപ്പോ വന്നതേയുള്ളൂ.. വന്നപ്പോ ദാമുവേട്ടന്റെ കൈയ്യീന്ന് ഒരു ചായ കുടിക്കാൻ തോന്നി, നേരെ കേറി ഇങ്ങോട്ട്....." "അല്ലെങ്കിലും ദാമുവേട്ടന്റെ കടയീന്ന് ഒരു ചായ കുടിച്ചാ ഒരിക്കലും അതിന്റെ രുചി നാവീന്ന് പോവില്ല.. " വിഷ്ണുവിന്റേയും സുഹൃത്ത് ഹ...