Vayana Pakshacharanam




 **ചെറുകഥ- ആസ്വാദന കുറിപ്പ് മത്സരം*

Frist Prize Winner

RENJIMA RAJAN.R.B

BAS4 Sociology


ഗ്രേസിയുടെ ഗൗളിജന്മം എന്ന ചെറുകഥയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. സമൂഹത്തിലെ പെൺ ജീവിതങ്ങളുടെ തുറന്നെഴുത്താണീ കഥ. ഇതിൽ സ്ത്രീകളോടുള്ള പുരുഷന്മാരുടെയും സമൂഹത്തിന്റെയും നിലപാട് ,സ്ത്രീയുടേതായ പ്രശ്നങ്ങൾ,സ്ത്രീപുരുഷസമത്വം ഇല്ലായ്മ, ഡോക്ടർസിന്റെ നീതികേട്,ശാസ്ത്രം പുരോഗമിച്ചിട്ടും മാറാത്ത അന്ധവിശ്വാസങ്ങൾ, സ്ത്രീയെന്നാൽ കേവലം കുട്ടികളെ പ്രസവിക്കാൻ ഉള്ള ഉപകരണം എന്ന ധാരണ,ഔചിത്യം ഇല്ലാത്ത സംസാരം തുടങ്ങിയ ധാരാളം സമകാലിക പ്രശ്നങ്ങളോട് കഥാകാരി എതിർപ്പ് പ്രകടിപ്പിക്കുന്നു.ഗൗളികളുടെ വീക്ഷണകോണിൽ കഥപറയുന്ന തന്ത്രത്തിലൂടെ സാമൂഹിക വിമർശനങ്ങൾ നടത്തുകയും, പരിഹാസത്തിലൂടെ സാമൂഹികപരിവർത്തനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു.



Second Prize Winner 

VARSHA MOHAN

MA S2 Sociology

ഇഷ്ടപെട്ട ചെറുകഥ : എഴുപതുകാരുടെ യോഗം

രചന : അശോകൻ ചരുവിൽ

"എഴുപതുകാരുടെ യോഗം ", പേര് സൂചിപ്പിക്കുന്നത് പോലെ എഴുപതുകഴിഞ്ഞവരുടെ ഒരു കൂട്ടായ്മയിലൂടെ തന്നെയാണ് കഥ ആരംഭിക്കുന്നത്.സമൂഹത്തിൽ വൃദ്ധരുടെ ഒറ്റപ്പെടലുകൾ കഥകൃത്ത് ചിലയിടങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്..എന്നാൽ കഥകാരൻ ഉദ്ദേശിച്ച യഥാർത്ഥ പ്രമേയം സമ്പൂർണവായനയിലൂടെ മാത്രമേ വായനക്കാരിൽ എത്തുന്നുള്ളു.വർദ്ധക്യത്തിന്റെ ഒറ്റപെടലുകളെ മാത്രം പ്രമേയമാക്കാതെ അതിൽ നിന്നും വ്യത്യസ്തമായി തന്റെ മരിച്ചുപോയ മകന്റെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന വൃദ്ധകഥാപാത്രത്തെയാണ് കഥാകരൻ ചിത്രീകരിക്കുന്നത്. യഥാർത്ഥത്തിൽ കഥാകൃത് ഉദ്ദേശിച്ച എഴുപതുകാരുടെ "യോഗം " അവരുടെ ജീവിതനിയോഗമാണെന്ന് കഥ അവസാനിക്കുമ്പോൾ  മനസിലാവുന്നു. വൃദ്ധരെ കേവലം പാർശ്വവ ൽക്കരിക്കപ്പെട്ടവരായി മാത്രം കാണാതെ ഏതു സന്ദർഭവും തരണം ചെയ്യാൻ കെയ്പ്പുള്ള വ്യക്തിത്വമായി ചിത്രീകരിക്കുന്നു എന്നത് തന്നെയാണ് ഈ കഥയുടെ സവിശേഷത.



Third Prize Winner

ALEENA ALFRED

BA S2 Sociology

എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ശ്രീ ടി. വി. കൊച്ചുവാവ എഴുതിയ പ്രഥമസായാഹ്നം എന്ന കഥയാണ്. ഇത് ആനുകാലിക പ്രസക്തിയുള്ള ഒരു കഥയാണ്. ആധുനിക ഉപഭോഗസംസ്കാരം വെളിവാക്കുന്ന ഒരു കഥ. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വൃദ്ധസദനം പോലും നടത്താൻ  ആധുനിക മനുഷ്യൻ തയ്യാറാകുന്നു എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു കഥ. വൃദ്ധസദനത്തിൽ താമസിപ്പിക്കാനായി, വൃദ്ധനായ ഒരു ഭർത്താവിനെ യുവതിയായ ഭാര്യ കൊണ്ടുവരുന്നു. അതും കാറിൽ. അപ്പോൾ അവർ തീരെ ദാരിദ്രയല്ല.എന്നാലും അദ്ദേഹത്തെ പരിചരിക്കാൻ അവൾ തയ്യാറാകുന്നില്ല.അന്തേവാസിയായ ആ മനുഷ്യന്റെ ആത്മഗതമാണ് ഈ  കഥ. വൃദ്ധനെ ഉപേക്ഷിച്ചു പോകാൻ തിടുക്കം കാട്ടുന്ന ഭാര്യയും, എത്രയും പെട്ടെന്ന് വൃദ്ധൻ മരിച്ചുപോകണമെന്നുള്ള   സ്റ്റാഫിന്റെ മനോഭാവവും, സാമ്പത്തികമായി മുൻപിൽ നിൽക്കുന്ന കുടുംബത്തിലെ ആൾ ആയതിനാൽ തനിക്ക് നേട്ടമുണ്ടാകുമെന്ന് ചിന്തിക്കുന്ന സ്ഥാപന അധികാരിയും നമ്മെ ഏറെ ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. സ്വന്തം സുഖത്തിനുവേണ്ടി സ്വന്തം ചോരയെപോലും മറക്കുന്ന മനുഷ്യൻ..... അപരൻ മരിച്ചാലും വേണ്ടില്ല, എന്റെ ജോലി കുറയണം എന്ന് ചിന്തിക്കുന്ന മനുഷ്യൻ.... പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എന്തും ചെയ്യുന്ന മനുഷ്യൻ.... എല്ലാം ഈ കഥ വരച്ചുകാട്ടുന്നു.

Comments

Post a Comment

Popular posts from this blog

'അവിഹിത'യുടെ പ്രണയം

EDU - 15.9 : ADVANCED STUDIES : CURRICULUM AND PEDAGOGIC COURSES IN SOCIAL SCIENCE MCQ

Penned Thoughts 💭