Posts

Showing posts from November, 2021

അപരിചിതർ

Image
കോടതി മുറിയിൽ നിന്ന് അവർ രണ്ട് അപരിചിതരെപോലെ പുറത്തേക്കിറങ്ങി. മണിക്കൂറുകൾക്കുമുമ്പുവരെ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. അതൊരുപക്ഷെ അവളുടെ കഴുത്തിലെ മഞ്ഞചരടിൽ കോർക്കപ്പെട്ട ഒരു സ്വർണത്തകിടോ വിടർന്ന നെറ്റിത്തടത്തിലെ ചുവന്ന സിന്ദൂരമോ ആയിരുന്നിരിക്കണം. ബാഹ്യ അടയാളങ്ങൾക്കപ്പുറം യാതൊരു മൂല്യവും മേന്മയും ഇല്ലാത്ത ഒരു 'കെട്ട്'ബന്ധം. കിടപ്പറയിൽ തന്റെ സർവ്വ സുഖങ്ങൾക്കും ഒരു കാവൽക്കാരി, അതായിരുന്നു അയാൾക്ക് അവൾ. "ഭാര്യ" എന്ന രണ്ടക്ഷരങ്ങൾക്ക് വെറും ലൈംഗീക വസ്തു എന്ന് മുദ്രകുത്തിയ മൃഗം. വിവാഹത്തിന്റ ആദ്യനാളുകളിൽ അയാളുടെ ചേഷ്ടകൾ ഒരു വൈവാഹിക പുരുഷന്റെ ജിജ്ഞാസകളായേ അവൾ കണ്ടുള്ളു. പക്ഷേ, പിന്നീടങ്ങോട്ട് അയാളുടെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രാത്രി വൈകി മാത്രം കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്ന ഭർത്താവിൽ ദിവസങ്ങൾ കഴിയുംതോറും അവൾ കണ്ടത് കണ്ണുകളിൽ നിറഞ്ഞുനിന്ന ലൈംഗിക അഭിനിവേശം മാത്രമായിരുന്നു. ഇരുട്ട് അതിക്രമിച്ച യാമങ്ങളിലും കുത്തിയോഴുകുന്ന വിയർപ്പുകണങ്ങൾക്കിടയിലും അയാളുടെ ചുവന്നു തടിച്ച കണ്ണുകൾ പരതിയത്, അവളുടെ ശരീരത്തിൽ തന്റെ നഖക്ഷതങ്ങൾ ഏൽക്...